ചിക്കിയ മുട്ടമസാല


മുട്ട 2 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ്-പാകത്തിന്
സവാള ചെറുതായി അരിഞ്ഞത് മൂന്ന് ടീസ്പൂൺ
കുരുമുളകുപൊടി-അര ടീസ്പൂൺ
ഇഞ്ചി ചതച്ചത് ഒരു ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
പച്ചമുളക് ചതച്ചത് ഒരു ടീസ്പൂൺ
സവാള കഷണങ്ങളാക്കിയത് ഒരു കപ്പ്
കാപ്സിക്കം കഷണങ്ങളാക്കിയത് ഒരു കപ്പ്
ടൊമാറ്റോസോസ് അഞ്ച് ടീസ്പൂൺ
ചില്ലിസോസ് രണ്ട് ടീസ്പൂൺ
സോയാസോസ് രണ്ട് ടീസ്പൂൺ


ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ്, സവാള, കുരുമുളകുപൊടി അടിച്ച് യോജിപ്പിച്ചശേഷം പാനിലൊഴിച്ച്  ചിക്കി പൊരിച്ചെടുത്ത മാറ്റിവയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് വഴറ്റിയശേഷം സവാളയും ക്യാപ്സിക്കം ചേർത്ത് വഴറ്റി വേവിക്കുക. സവാളയും ക്യാപ്സിക്കവും  വെന്തശേഷം സോസുകളും പാകത്തിന് ഉപ്പും ചേർത്തിളക്കുക. ഇതിലേക്ക് ചിക്കിയ മുട്ട ചേർത്തിളക്കി ഉപയോഗിക്കുക.

Comments