നെയ്മീൻ 250 ഗ്രാം
സവാള ചെറുതായി അരിഞ്ഞത് 4
പച്ചമുളക് നീളത്തിൽ അരിഞ്ഞത് 5
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഗരംമസാല ഒരു ടീസ്പൂൺ
ഉപ്പ്-പാകത്തിന്
മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മീൻ വേവിക്കുക. മുള്ള് നീക്കി ചെറുതായി നുള്ളിയെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് സവാള എന്നിവ ചേർത്ത് വഴറ്റുക. ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ മീനും കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക. കുരുമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് ഇളക്കുക. വെള്ളം വറ്റുമ്പോൾ കറിവേപ്പില ചേർക്കുക.

Comments
Post a Comment