കോഴി 1
സവാള 3 വലുത്
ഇഞ്ചി അരച്ചത് 2 ടീസ്പൂൺ
വെളുത്തുള്ളി അരച്ചത് 2 ടീസ്പൂൺ
മല്ലിപ്പൊടി 3 ടേബിൾസ്പൂൺ
മുളകുപൊടി 4 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി ½ ടീസ്പൂൺ
തക്കാളി 2 ചെറുത്
വെളിച്ചെണ്ണ ആവശ്യത്തിന്
മല്ലിയില കുറച്ച്
ഗരംമസാലപ്പൊടി 1 ടീസ്പൂൺ
തൈര് 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കോഴി വൃത്തിയാക്കി 4 കഷണങ്ങളായി മുറിച്ച് എടുക്കുക. എണ്ണ ചൂടാക്കി സവാളയിട്ട് വഴറ്റി മൂപ്പിക്കുക.
ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്ത് പച്ചമണം മാറുമ്പോൾ കോഴിക്കഷണങ്ങൾ
മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
ഇതിൽ തക്കാളിയും മല്ലിയിലയും കൂടി ചേർത്ത് കുറച്ചുനേരം ഇളക്കി ഒന്നര കപ്പ് വെള്ളം ചേർത്ത് കോഴി
വേവിക്കുക. കുറുകിയ പരുവത്തിൽ ആകുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കി ഉപയോഗിക്കുക.

Comments
Post a Comment