ചിക്കൻ മസാല

ചേരുവകൾ


കുരുമുളക്-2 ടീസ്പൂൺ
ഉലുവ-1/2 ടീസ്പൂൺ
തക്കാളി-4
വെളുത്തുള്ളി ഒരു ചെറിയ  കുടം
ഇഞ്ചി ഒരു വലിയ കഷണം
സവാള-3
പച്ചമുളക്-5
ചിക്കൻ-ഒരുകിലോഗ്രാം
മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


കുരുമുളകും ഉലുവയും ചീനച്ചട്ടിയിൽ എണ്ണ ഒഴിക്കാതെ വറുത്ത് പൊടിക്കുക. എണ്ണ ചൂടാക്കി സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങളും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക. പൊടിച്ചെടുത്തത് ഇതോടൊപ്പം ചേർക്കുക. ഗ്രേവി ഇല്ലാതെ, മസാല പൊതിഞ്ഞ രീതിയിൽ എടുക്കുക

Comments