മലബാർ ചിക്കൻ കറി

ചേരുവകൾ

ചിക്കൻ ഒരുകിലോ
സവാള അരക്കിലോ
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
പച്ചമുളക് എട്ടെണ്ണം
ഇഞ്ചി 2 കഷണം
മഞ്ഞൾപൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തേങ്ങ ഒന്ന്
കറുവപ്പട്ട 2 എണ്ണം
ഗ്രാമ്പൂ നാലെണ്ണം
വെളുത്തുള്ളി 10 അല്ലി
പെരുംജീരകം പാകത്തിന്
മല്ലിപ്പൊടി-2 ടീസ്പൂൺ
മുളകുപൊടി മൂന്ന് ടീസ്പൂൺ
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
കറിവേപ്പില നാല് തണ്ട്
മല്ലിയില പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ നല്ലതുപോലെ ചിക്കൻ മിക്സ് ചെയ്തു വയ്ക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് തേങ്ങ ചിരവിയത്  വറുത്തെടുക്കുക.

ഇതിലേക്ക് ഗ്രാമ്പൂ കറുവപ്പട്ട ഏലം വെളുത്തുള്ളി പെരുംജീരകം എന്നിവ ചേർത്തിളക്കാം. തവിട്ട് നിറമായി കഴിഞ്ഞാൽ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക. ഈ തേങ്ങ നല്ലതുപോലെ അരച്ച് ചിക്കനിൽ ചേർക്കാം. 10 മിനിറ്റിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് അടുപ്പിൽനിന്നും വാങ്ങി വയ്ക്കാവുന്നതാണ്.



Comments